ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരിയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് കേരളത്തിൽ നിന്ന് മോഹൻ ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം.
ജനുവരി 22നാണ് പ്രതിഷേഠാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയിൽ പങ്കെടുക്കും. ചലച്ചിത്ര രംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരംഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ് സംവിധായകരായ രാജ് കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി എന്നിവര്‍ക്കും ക്ഷണമുണ്ട്.
പരിപാടിയില്‍ എഴായിരം പേരാണ് പങ്കെടുക്കുക. ഇതില്‍ നാലായിരം പേര്‍ പുരോഹിതന്‍മാരാണ്. കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുക്കും.