ബാംഗ്ലൂർ: കർണാടകയിൽ ഡീസൽ വില വർധിപ്പിച്ചു. ഡീസൽ നികുതിയിൽ 2.73 ശതമാനം വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച മുതൽ വർധന പ്രാബല്യത്തിൽ വന്നു. 18.44 ശതമാനത്തിൽ നിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിൻറെ തീരുമാനം. ഇതോടെ രണ്ട് രൂപയുടെ വർധനയാണ് ഡിസലിലുണ്ടാവുക. ഇതോടെ കർണാടകയിൽ ഡീസൽ വില 91.02 ആയി.
കർണാടകയിൽ ഡീസൽ വില വർധിച്ചു
