Timely news thodupuzha

logo

സ്വർണ്ണ വിലക്കയറ്റം, പവന് 320 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന്(28/12/2023) പവന് ഒറ്റയടിക്ക് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 47,120 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഉയർന്നത്.

5890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസം നാലിനും പവന് 47,080 രൂപയെന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. തുടർച്ചയായി 11 ദിവസമായി സ്വർണവില ഉയരുകയാണ്.

13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ ശേഷം പിന്നിടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. രണ്ടാഴ്ചക്കിടെ 1800 രൂപയാണ് വർധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *