തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 ഒക്ടോബർ 19-ാം തിയതി രാവിലെ 10.30 ന് കുടയത്തൂർ ലൂയി ബ്രെയിൻ സ്മാരക അന്ധവിദ്യാലയത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി.ജിജി സുരേന്ദ്രൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമി കാവാലം ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്കിന് പരിധിയിലുളള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ നിന്നും 80% ത്തിലധികം കാഴ്ച പരിമിതിയുളള 20 ഗുണഭോക്താക്കൾക്കാണ് ഒന്നാം ഘട്ടത്തിൽ സ്മാർട്ട് കെയിൻ വിതരണം ചെയ്യുന്നത്. റിമോട്ട് സെൻസിങ്ങ് ഘടിപ്പിച്ച അതിനൂതനമായ സ്മാർട്ട് കെയിനാണ് ഗുണഭോക്താക്കൾക്ക് നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ; തൊടുപുഴ ഇളംദേശത്ത് ഉദ്ഘാടനം 19ന്
