Timely news thodupuzha

logo

ദുബായിൽ നിന്ന് ചീറ്റകളും സിംഹങ്ങളും പക്ഷികളും, ഒരുക്കങ്ങൾ പൂർത്തിയാക്കി ഒഡീഷ

ഭുവനേശ്വർ: ദുബായിൽ നിന്നുമെത്തുന്ന പുതിയ താമസക്കാരെ കാത്തിരിക്കുകയാണ് ഒഡീഷയിലെ നന്ദൻകനൻ മൃഗശാല. ഒരു ജോഡി ചീറ്റകൾ, ആറു സിംഹങ്ങൾ, ചിമ്പാൻസികൾ, പലതരം പക്ഷികൾ എന്നിവയെയാണ് ഒഡീഷയിലെ മൃഗശാലയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്.

അടുത്ത മാസം ഇവയെല്ലാം ഒഡീശയിലെത്തുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളുടെ തമ്മിൽ മൃഗങ്ങളെ കൈമാറുന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലേക്ക് ദുബായിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നതെന്ന് വന്യജീവി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുശാന്ത നന്ദ പറഞ്ഞു.

ഇതു പ്രകാരമുള്ള കരാറിൽ മൃഗശാല അധികൃതർ ഒപ്പു വച്ചിട്ടുണ്ട്. ആണും പെണ്ണുമായി രണ്ട് ചീറ്റകളെ ഇങ്ങോട്ട് അയക്കുന്നതിനു പകരം മണിപ്പൂരിൽ കാണപ്പെടുന്ന കൊമ്പുകളോടു കൂടിയ രണ്ട് ആൺ മാനുകളെയും മൂന്നു പെൺമാനുകളെയുമാണ് ഇന്ത്യ ദുബായിലേക്ക് കയറ്റി അയക്കുക.

ആഫ്രിക്കൻ സിംഹങ്ങൾ ഉൾപ്പടെ അ‍ഞ്ച് സിംഹങ്ങൾക്കു പുറമേ രണ്ട് ചിമ്പാൻസികൾ, ഏഴ് ആഫ്രിക്കൻ ഗ്രേ പാരറ്റുകൾ, അഞ്ച് ഗോൾഡ്, ബ്ലു മക്കാവ് എന്നിവയും ഇന്ത്യക്കു ലഭിക്കും. പകരം ഹിപ്പോപൊട്ടാമസുകൾ, ബ്ലാക്ക്ബക്സ്, ഹോഗ്ഡീർ, മുതലകൾ എന്നിവയെയാണ് ദുബായ്ക്കു നൽകുക.

Leave a Comment

Your email address will not be published. Required fields are marked *