Timely news thodupuzha

logo

അയോധ്യയിൽ ആര് പോയാലും സമുദായത്തിൻറെ വിശ്വാസം വ്രണപ്പെടില്ല;ജിഫ്രി തങ്ങൾ

കോഴിക്കോട്: രാമക്ഷേത്രത്തിൻറെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ എന്ന കാര്യം ക്ഷണം കിട്ടിയവർ തീരുമാനിക്കട്ടെയെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ.

ആര് എവിടെ പോയാലും മുസ്ലീം വിശ്വാസം വ്രണപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തിൻറെ പ്രതിഷ്ഠാ ചടങ്ങിലേക്ക് സമസ്തയ്ക്ക് എന്തായാലും ക്ഷണമില്ല, ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കിൽ തള്ളാം. അത് അവരുടെ നയം.

മാത്രമല്ല സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാടല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്തയുടെ നയം പറയേണ്ടത് സമസ്തയാണ് പത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എപി വിഭാഗം നടത്തുന്ന പരിപാടിയപമായി സമസ്തയ്ക്ക് ബന്ധമില്ല, 1980ൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി പുറത്തു പോയ ചിലർ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവർത്തി നടത്തി വരികയാണെന്നും അദ്ദേഹം വിമർശിച്ചു.

പുറത്തു പോയവർ നൂറാം വർഷികമെന്ന പേരിൽ പലതും നടത്തുന്നു. അതിൽ സമസ്തയ്ക്ക് ബന്ധമില്ലെന്നും അതിൻറെ യാഥാർഥ്യം പ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരം പരിപാടികളിൽ പ്രവർത്തകർ വഞ്ചിതരാവരുതെന്നും ജിഫ്രി മുത്തു ക്കോയ തങ്ങൾ മുന്നറിയിപ്പു നൽകി.

Leave a Comment

Your email address will not be published. Required fields are marked *