Timely news thodupuzha

logo

ഗവർണർ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ്‌വയ്‌ക്കണം: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.

ഭരണഘടനാപരമായ പദവി അനുസരിച്ച ഒപ്പുമെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ടെന്നും എത്രയും വേഗം ഗവർണർ ഒപ്പിടമെന്നും അദ്ദേഹം പറഞ്ഞു.

ഭൂനിയമ ഭേദഗതി ബില്ലിൽ ​ഒപ്പുവയ്‌ക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്‌ ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ രാജ്‌ഭവനിലേക്ക്‌ കർഷകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ഗോവിന്ദൻ.

ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. ​

ഗവർണർ ഈ നില തുടര്‍ന്നാല്‍ കേരളമാകെ കർഷകരുടെ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ്‌ 2023 സെപ്‌തംബർ 14ന് ഭൂനിയമ ഭേദഗതി പാസാക്കിയത്.

ബിൽ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ല. ആർ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ്‌ പിന്നീട്‌ ലക്ഷക്കണക്കിന്‌ കർഷകരുടെ ജീവിതം വഴിമുട്ടാനിടയായത്‌.

എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാകുന്ന കൃഷിയോടൊപ്പം അനുബന്ധ നിർമാണ പ്രവർത്തനങ്ങൾകൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ്‌ നിയമസഭ പാസാക്കിയിട്ടുള്ളത്‌.

ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ നിർമാണം അനുവദിച്ചുകൊടുക്കുന്നതാണ്‌ ഭേദഗതി ബിൽ. അതിൽ ഒപ്പുവെയ്ക്കണം എന്നാണ് ആവശ്യം.

എം.വി ഗോവിന്ദൻ പറഞ്ഞു. നിരവധി പേരാണ് രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത്. എം.എം മണി, മാത്യു റ്റി തോമസ്, സത്യൻ മൊകേരി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *