കാസർകോട്: പെരിയ ദേശീയപാത കുണിയയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ആറുപേർക്കും വഴിയാത്രക്കാരനും പരിക്കുണ്ട്.
ചട്ടഞ്ചാൽ സ്വദേശിയും കർഷകനുമായ ഗോപാലകൃഷ്ണൻ(55), സഹോദരി ഭർത്താവും സി.പി.സി.ആർ.ഐയിലെ മുൻ ജീവനക്കാരനുമായ പരനടുക്കത്തെ നാരായണൻ(62) എന്നിവരാണ് മരിച്ചത്.
ഗോപാലകൃഷ്ണന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലും നാരായണന്റെ മൃതദേഹം കാസർകോട് കിംസ് ആശുപത്രിയിലുമാണുള്ളത്.
കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ ഷാഹിൻ(36), ഭാര്യ സഹല, ബന്ധുക്കളായ ശാഹിന, ശംനാസ്, ഫാത്തിമ, ബദിയടുക്കയിലെ മുൻ പഞ്ചായത്തംഗ അൻവറിന്റെ മകൾ ഹന ഫാത്തിമ(8) എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ ഹംസയെ(65) മംഗൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഓടിക്കൂടിയവരാണ് പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചത്. സ്കൂടറിലിടിച്ച കാർ ദേശീയപാത നിർമാണസ്ഥലത്തെ കുഴിയിലേക്ക് മറിഞ്ഞു. ചട്ടഞ്ചാൽ മണ്ട്യ തായത്തുവീട്ടിൽ നാരായണന്റെ മകനാണ് മരിച്ച ഗോപാലകൃഷ്ണൻ.
ഭാര്യ: ലക്ഷ്മി. മക്കൾ ഡോ. അമൃത (സുള്ള്യആശുപത്രി), ധന്യ (എൽബിഎസ് എൻജിനീയറിംഗ് കോളജ് വിദ്യാർഥിനി). സഹോദരങ്ങൾ: ഹരി, അംബുജാക്ഷി, രാധ, തങ്കമണി.മരിച്ച നാരായണന്റെ ഭാര്യ രുഗ്മിണി (തലക്ലായി അങ്കണവാടി അധ്യാപിക). മക്കൾ: അരുൺ, അഖില. സഹോദരൻ: കൃഷ്ണൻ നായർ.