തൊടുപുഴ: തൊമ്മൻകുത്ത് ചപ്പാത്ത് പൊളിച്ച് പാലം പണിയാനുള്ള നടപടികൾ തുടങ്ങി. ഇതിന്റ പ്രഥമീക നടപടിയെന്ന നിലയിൽ അടിത്തറ യുടെ ഉറപ്പ് പരിശോധിക്കാനുള്ള കൺഫർ മേഷൻ ബോറിങ് തുടങ്ങി. ഭൂമി തുരന്ന് ഉറപ്പുള്ള പാറ കണ്ടെത്തുന്ന നടപടിയാണിത്.
ഉറപ്പുള്ള പാറ കണ്ടെത്തനായയില്ലെങ്കിൽ മണ്ണിന്റെ ഘടന പരിശോധിച്ച് വേണം പാലം പണിയുടെ മാനദണ്ഡം തീരുമാനിക്കാൻ. ഇതിനിടെ ചപ്പാത്ത് നിലനിർത്തി ഇതിന് സമീപം പുതിയ പാലം പണിയണമെന്ന നിർദേശം ഉയർന്നു വന്നിട്ടുണ്ട്.
എന്നാൽ ഇതിന് സർക്കാർ അനുമതിയും എസ്റ്റിമേറ്റ് തുകയിൽ പുനപരിശോധനയും വേണ്ടി വരും. നിലവിലെ ചപ്പാത്ത് പൊളിച്ച് അവിടെ പുതിയത് പണിയാനാണ് നിലവിലെ എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്നത്. പുതിയ പാലം പണിയണമെങ്കിൽ ഇനിയും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇത് പാലം പണി വൈകാൻ ഇടയാക്കും.
ചപ്പാത്ത് പൊളിക്കുന്നതോടെ തൊമ്മൻകുത്തിലേയ്ക്കുള്ള ബസ് ഗതാഗതം നിലയ്ക്കും. ഇതിന് ബസ് ഉടമകളുടെയും, പൊതുജനങ്ങളുടെയും, പഞ്ചായത്തിന്റെയും സഹകരനത്തോടെ പരിഹാരം കാണുവാൻ ആണ് നിർദേശം. ആറു മാസം കൊണ്ട് പാലം പണി തീർക്കാനാണ് തീരുമാനമെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രദേശവാസികൾക്ക് സാമാന്തര യാത്ര സംവിധാനം ഒരുക്കി കൊണ്ട് വേണം പാലം പൊളിക്കാൻ എന്നണ് നാട്ടുകാരുടെ ആവശ്യം.