കോഴിക്കോട്: നിരോധനത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലാണ് ഇന്നലെ കോഴിക്കോട് മീഞ്ചന്തയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റര്‍ സീല്‍ ചെയ്തത്. പിഎഫ്‌ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീല്‍ ചെയ്തു. കനത്ത പൊലീസ് സുരക്ഷയില്‍ റവന്യു – ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എന്‍ഐഎ നടപടി പൂര്‍ത്തിയാക്കിയത്.
പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് സെന്റര്‍ കേന്ദ്രീകരിച്ച് പണമിടപാടുള്‍പ്പെടെ നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌കുകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടിയിലേക്ക് കടന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകളുള്‍പ്പെടെ എന്‍എഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. ചക്കുംകടവിലുള്ള ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ -പൊലീസ് ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ച് സീല്‍ ചെയ്തു.
നാദാപുരത്തെ പി.എഫ്ഐ ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ നാദാപുരം ഡിവൈഎസ്പി വി.വി ലതീഷ് നോട്ടീസ് പതിച്ചു. തണ്ണീര്‍പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും നോട്ടീസ് പതിച്ചു. നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്. കുറ്റിയാടി ഓഫീസിലും പരിശോധന നടത്തി നോട്ടീസ് പതിച്ചു. വടകര താഴെ അങ്ങാടിയിലെ വാസ് ട്രസ്റ്റില്‍ പരിശോധന നടത്തി നോട്ടീസ് പതിച്ചു. ഓഫീസ് സീല്‍ചെയ്യുന്നതിന് മുന്നോടിയായാണ് പരിശോധന