Timely news thodupuzha

logo

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ

കൊച്ചി : തൃപ്പൂണിത്തുറ കോന്നുള്ളിൽ ഡോ .കെ .പി .ക്‌ളീറ്റസിന്റെ ഭാര്യ ഡോ .ലിസി ക്‌ളീറ്റസ് (67 )നിര്യാതയായി .സംസ്ക്കാരം 05 .10 .2022 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി കൂവേലി കളപ്പുരക്കൽ കുടുംബാംഗമാണ് .മക്കൾ :രാജു (കാനഡ ),അജയ് (ദുബായ് ).മരുമക്കൾ :ട്രീസ ഗ്രേസ് ,പഴേപറമ്പിൽ (കാനഡ ),റോസിയ,ഇരട്ടപ്പുരയിൽ (ദുബായ് )

എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ഡോ .എം .ഗംഗാധരനൊപ്പം പ്രവർത്തിച്ചിരുന്ന ഡോ .ലിസി കാൻസർ രോഗികൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു .ഇപ്പോഴും പുഞ്ചിരിക്കുന്ന ലിസി ഡോക്ടർ രോഗികൾക്ക് ആൽമ ധൈര്യം പകർന്നു നൽകിയിരുന്നു .കാൻസർ രോഗികളെ ചികിൽസിച്ചിരുന്ന ഡോക്ടർ ലിസിയെയും കാൻസർ പിടികൂടിയെങ്കിലും രോഗത്തിൽ നിന്നും മോചിതയായി ജോലിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം .

ഗൃഹലക്ഷ്മിയിൽ ലക്ഷ്മിയിൽ ഡോക്ടർ പങ്കു വച്ച ജീവിത കഥ ഏറെ ആളുകൾക്ക് ധൈര്യം പകരുന്നതായിരുന്നു .
ഗ്രഹാലക്ഷ്മിയിൽ വന്ന ഫീച്ചർ …
ഡോക്ടർ ലിസിയുടെ കഥ

ഒരു ഓണത്തിന്റെ സമയം. അന്നെനിക്ക് പനി വന്നു. ഒരു പനി വന്നാൽ സ്വയം ചികിത്സ നടത്തുകയാണ് പതിവ്. അക്കുറി യും അതുതന്നെ ചെയ്തു. പനി കഴിഞ്ഞപ്പോൾ സാധാരണ വരു ന്നത് പോലെ ചുമ ആദ്യം ഒരു ഡോസ് ആന്റിബയോട്ടിക് കഴിച്ചു. കുറയാതെ വന്നപ്പോൾ വീണ്ടുമൊരു സെറ്റ്. പക്ഷേ ചുമയ്ക്ക് യാ *തൊരു കുറവുമില്ല. മാത്രവുമല്ല വല്ലാത്ത ക്ഷീണവും, ആയിടയ്ക്ക്
എന്റെ അമ്മച്ചി മരിച്ചു. പെരിന്തൽമണ്ണയിലെ വീട്ടിൽ ചെല്ലുമ്പോൾ കാറിൽ നിന്നിറങ്ങാൻ പറ്റാത്തത്ര ക്ഷീണം, “നിനക്കെന്ത് പറ്റി അമ്മച്ചിയുടെ അത്ര കൂടി വയ്യേ നിനക്ക്” എന്നായി പലരും അത കേൾക്കുമ്പോൾ ക്ഷീണം മറന്ന് ഇടപെടും.

ബ്ലഡ് കാൻസറായ ഒരു രോഗിയെ പരിശോധിയ്ക്കുമ്പോൾ

“അത് പിന്നെ ഡോക്ടറേ കുറേനാളായി മൂത്രം പതഞ്ഞാണ്

പോകുന്നത്.

അതു കേട്ടതും ഞാൻ വിചാരിച്ചു. കുറേ ദിവസമായി എന്റെ മൂത്രവും പതഞ്ഞാണല്ലോ പോകുന്നത്. ഇനി എനിക്കെങ്ങാനും കാൻസറാണോ. പക്ഷേ, രോഗലക്ഷണം അവഗണിക്കാനാണ് തോന്നിയത്. എന്നാൽ ദിവസംതോറും ക്ഷീണം വർധിച്ചു. തിരു വിശപ്പില്ല. ലക്ഷണങ്ങളൊക്കെ മറച്ചുവെച്ചെങ്കിലും ശരീരം പതി

കാൻസർ എന്നു കേൾക്കുമ്പോഴേ പേടിച്ചിരുന്ന ഒരു ഡോക്ടർ. അവർ പിന്നെ കാൻസർ വിദഗ്ധൻ ഡോ. എം. ഗംഗാ ധരന്റെ സഹായിയായി. രോഗികളുടെ വേദനകളിൽ സ്നേഹം പുരട്ടുന്ന സുഹൃത്തായി. പെട്ടെന്നൊരു ദിവസം അവരറിയുന്നു. “ദാ..എന്നെയും കാൻസർ തേടിയെത്തിയിരിക്കുന്നു. അതുവരെ അമ്മച്ചിയുടെ 40 കഴിഞ്ഞ് ആശുപത്രിയിൽ പോയ ദിവസം. രോഗികളിൽ ചെയ്ത അതേ ചെയ്ത അതേ പരിശോധനകൾ, അതേ രോഗ കൾ, അതേ മുറികൾ. തളർന്നുപോയ ദിവസങ്ങളിൽ നി ഞാൻ ചോദിച്ചു. “എങ്ങനെയാണ് കാൻസറാണെന്ന് അറിഞ്ഞ പികൾ, ന്ന് തിരിച്ചുവന്ന
. ഒരു ദിവസം ആശുപത്രിയിൽ തലകറങ്ങിവീണു. പെട്ടെന്ന് ഇ.സി.ജിയെടുത്തു. എല്ലാം നോർമൽ മൂത്രപരിശോധനയിൽ കൊളസ്ട്രോൾ കൂടുതലായി കണ്ടു. അതിന്റെ സാധ്യത ഞാൻ തള്ളിക്കളഞ്ഞു. എങ്കിലും ഗുളിക കഴിച്ചുതുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞ് ആ റിസൾട്ട് ഒന്നുകൂടി വായിച്ചുനോക്കി. പാട്ടിന്റെ അളവ് വളരെ കൂടുതൽ സാധാരണ 120 മില്ലിഗ്രാം വേണ്ട സ്ഥാനത്ത് 2000 മില്ലി ഗ്രാം. ഞങ്ങളുടെ വാർഡിൽ ഒരു ഫിലോമിന സിസ്റ്ററുണ്ട്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാ ലിസിസ് ചെയ്യുന്നുണ്ടെങ്കിലും വളരെ ആക്ടീവാണ് സിസ്റ്റർ റിസൾട്ട് കണ്ടിട്ട് സിസ്റ്റർ വഴക്ക് പറഞ്ഞു. ഞാൻ ഗംഗാധരൻ ഡോക്ടറോടും കാര്യം പറഞ്ഞു. അവസാനം പലവിധ ടെസ്റ്റു കൾ നടത്താനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഞാൻ ഭയന്നത് പോലെ മൾട്ടിപ്പിൾ മൈലോമ എന്ന കാൻസറിനുള്ള രക്തപരിശോധന നടത്തി. ഫലം നെഗറ്റീവ് അന്ന് അനുഭവിച്ച ആശ്വാസം അത്ര വലുതായിരുന്നു. എങ്കിലും 24 മണിക്കൂറും ഓരോ മണിക്കൂർ ഇടവിട്ട് യൂറിൻ ടെസ്റ്റ് നടത്തി. റിസൾട്ട് കണ്ടി ട്ട് ബോൺമാരോ ടെസ്റ്റ് നടത്തണമെന്നായി ഡോക്ടർ.

എത്രയോ രോഗികൾക്ക് ബോൺമാരോ നടത്തിയ ഞാൻ ആകെ പരവശയായാണ് ആ ബെഡ്ഡിൽ കിടന്നത്. ഓരോ രോഗിയോടും “പേടിക്കേണ്ട ഇതൊരു ചെറിയ ടെസ്റ്റാണ് എന്നൊക്കെ ആശ്വസിപ്പിച്ച എനിക്ക് മനസിനെ നിയന്ത്രിക്കാൻ പറ്റാതെയായി. എന്റെ സഹപ്രവർത്തക ഡോക്ടർ അനുപമയാ ണ് നട്ടെല്ലിലേക്ക് നീഡിൽ കയറ്റുന്നത്. എല്ലുകൾക്കിടയിലെ ദ്രാവകം എടുത്ത് നടത്തുന്ന ടെസ്റ്റാണിത്. പക്ഷേ നീഡിലിൽ ഒന്നും കയറുന്നില്ല. ഞാൻ പറഞ്ഞു. “ഡോക്ടറേ, എനിക്ക് തോ ന്നുന്നു എനിക്ക് മൾട്ടിപ്പിൾ മൈലോമയാണെന്ന്,റിസൾട്ട് എത്തുമ്പോൾ ഞാൻ ആശുപത്രിമുറിയിൽ തനി ച്ചാണ്. ആയിടയ്ക്ക് ഹോസ്പിറ്റലിൽ പുതിയതായി എത്തിയ ഡോക്ടർ അരുൺ വാര്യരാണ് മുറിയിൽ വന്നത്. എന്നോട് വിവരം പറയണ്ടായെന്ന് സിസ്റ്റർ ഫിലോമിന പറഞ്ഞതാ ണത്. പക്ഷേ ഡോക്ടർ വന്നു “മാഡത്തിന് എല്ലാം അറി യാവുന്നതല്ലേ. മാഡം വിചാരിച്ചത് പോലെ മൾട്ടിപ്പിൾ മൈലോമയാണ് വന്നേക്കണത് കേട്ടോ ” ഞാനൊന്നും പറഞ്ഞില്ല. പിറ്റേന്ന് അനുപമ ഡോക്ടർ വന്നപ്പോൾ ഞാൻ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. അപ്പോഴേയ്ക്കും അനുപ മയും കരഞ്ഞുതുടങ്ങിയിരുന്നു. അടുത്ത നിമിഷം ഗംഗാ ധരൻ ഡോക്ടർ മുറിയിൽ വന്നു.

”ലിസിക്ക് വിശേഷമൊന്നുമില്ലല്ലോ.” “എന്നെക്കണ്ടിട്ട് വിശേഷമൊന്നും ഇല്ലാന്ന് തോന്നുന്നു ണ്ടോ ഡോക്ടർക് മാർ കാൻസർ രോഗികളെക്കുറിച്ച് പുസ് തകം എഴുതിയിട്ടില്ലേ. അടുത്ത പുസ്തകത്തിൽ എന്നെക്കുറി ച്ചും എഴുതിക്കോ. അല്പം അസ്വസ്ഥയായി ഞാൻ ഒന്നും കേട്ടതായി ഭാവിച്ചില്ല അദ്ദേഹം.

അമിതക്ഷീണം, എല്ലുകൾക്ക് വേദന വയറിളക്കം… ഇതിനി ടയിൽ മാറിമറിയുന്ന രക്തസമ്മർദ്ദം, ദേഹം തടിച്ചുപൊങ്ങാൻ തുടങ്ങി, പല രാത്രിയിലും അസ്വസ്ഥത കൊണ്ട് ഞാൻ വാവി ട്ടുകരഞ്ഞു. ആ ദിവസങ്ങളിലൊന്നിൽ എന്നെ നഷ്ടപ്പെടുമെന്ന് വിചാരിച്ചെന്ന് സിസ്റ്റർ ഫിലോമിന പിന്നീട് എന്നോട് പറഞ്ഞു.മൾട്ടിപ്പിൾ മൈലോമയുടെ ഏറ്റവും വലിയ പ്രശ്നമാണ് എല്ലുകൾക്ക് ബലം കുറയുന്നത്. ചെറിയ ഒരു വീഴ്ചയിൽ തു ടയെല്ലുകൾക്കും തോളിനും ക്ഷതം സംഭവിച്ചു. റേഡിയേഷൻ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ്. പക്ഷേ റേഡിയേ ഷൻ ചെയ്തതോടെ എല്ലുകൾ ഒടിഞ്ഞു. പിന്നെ ഓപ്പറേഷൻ ചെയ്യാതെ തരമില്ലാതായി. രണ്ടു കാലിലും ഒരു കൈയിലും ഓപ്പറേഷൻ കഴിഞ്ഞ ഒരാളുടെ നിസ്സഹായാവസ്ഥ ഞാനാദ്യമായി അനുഭവിച്ചറിഞ്ഞു. അതിനിടയിൽ രോഗത്തിന്റെതായയാണ്. ആകാശം കാണാൻ പറ്റാത്ത ദിവസങ്ങൾ, ഇവിടെ വെച്ച് ആദ്യം തരിക ഉയർന്ന അളവിലുള്ള കീമോകളിയുടെ കാരണം കുത്തിവെപ്പ് എടുക്ക നിരുന്നു. ചികിത്സയുടെ ഓരോ വേളയിൽ അടുത്തെ പടി എന്ന തന്നെ പറയിക്കും ഗംഗാധരൻ ഡോക്ടർ, കുത്തിവെയ്പ്പ് അവസാനിച്ചല്ലോ. ഇനി വീണ്ടും ബോൺമാരാ ചെയ്യണം. ‘ഒരു ദിവസം ഞാൻ പറഞ്ഞു. ആ റിസൾട്ട് പോസിറ്റീവാണ്.

ചെയ്തുകഴിഞ്ഞാൽ അടുത്തപടി മജ്ജ മാറ്റിവെയ്ക്ക് ലാണ് .ഓരോ ചികിത്സാവേളയിലും രോഗികൾ അനുഭവിക്കുന്ന മാനസിക ടെൻഷൻ, രോഗിയായപ്പോഴാണ് തിരിച്ചറിഞ്ഞ തുടങ്ങിയത് .. കീമോ ചെയ്തു ശരീരത്തിലെ കായ്ക്കുന്നത് കോശങ്ങളെ നശിപ്പിച്ച എന്റെ ശരീരത്തിൽ നിന്ന് തന്നെ വേണം മജ്ജ വേർതിരി ച്ചെടുക്കാൻ. രക്തത്തിലെ മൂലകാശം വർധിക്കാനായി പ്രത്യേക കുത്തിവെപ്പ് എടുത്തു തുടങ്ങി.

ഭാഗ്യം എന്റെ ഒപ്പമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. അപ്പോഴാ ണ്. ഈ കുത്തിവെപ്പിലൂടെ ഒരുപക്ഷെ ആവശ്യമുള്ളത് കിട്ടണമെന്നില്ല. പക്ഷേ എന്നെ ദൈവം തുണച്ചു. അങ്ങ അടുത്ത പടിയായ ട്രാൻസ്പ്ലാന്റ് റൂമിലേക്ക് പൂർണമായും അണു വിമുക്തമായ മുറിയാണ്. കുത്തിവെപ്പ് തുടങ്ങിയ ഏഴാംനാൾ ഇനിയുള്ള പതിനഞ്ച് ദിവസം ചെലവഴിക്കേണ്ടത് ഇവിടെ.

തെറാപ്പിയാണ്. ശരീരത്തിൽ കാൻസറിന്റെ ഒരു കണികപോലും ഇല്ലാതാക്കാൻ അവിടെ കിടക്കുമ്പോഴും മരണത്തിന്റെ സാധ്യത ഞാൻ തള്ളിക്കളഞ്ഞില്ല. അടുത്ത ദിവസം പരമപ്രധാനമാണ്. ഒരു കാൻസർ കോശം പോലുമില്ലാത്ത ശരീരത്തിലേക്ക് മരിച്ച മൂലകോശം കയറ്റുന്നു. എന്റെ ശരീരത്തിലെ തന്നെ കോശമാണ് കിൽ കൂടി മൂലകോശം ശരീരത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥ ഇരയാണ്. തലകറങ്ങുന്നു. നെഞ്ച് പൊട്ടിപ്പോകുന്നു. എല്ലുകൾ നുറുങ്ങുന്നു… പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതകൾ

ആകാശം കൂടി കാണാതെ കഴിഞ്ഞ ടാൻസാന്റ് മുറിയിൽ നിന്ന് പുറത്തിറങ്ങിയ ദിനം കണ്ണാടിയിൽ എന്നെ തന്റെത് കരഞ്ഞു ശരീരം കറുത്ത് കരുവാളിച്ചു. എന്നിട്ടും ഇതിലും മരണമാണെന്ന് കരുതിയില്ല. ഞാൻ പക്ഷം താരോ നിമിഷവും ജീവന്റെ വില ഞാൻ അറിയുകയായിരുന്നു. എല്ലാ രോഗികളോ യും പോലെ മുടിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു ഞാനും. അപ്പോ ഴൊക്കെ ഗംഗാധരൻ ഡോക്ടർ പറയും ചിലപ്പോൾ മുടി കൊഴിയ ണരമെന്നില്ല.” ഫിലോമിന സിസ്റ്റർ പറയും “അതൊക്കെ ഡോക്ടർ ചുമ്മാ പറയുന്നത്. മുടി പോകും ഡോക്ടറെ” അത് സംഭവിച്ചു. തൊപ്പി ഊരിപ്പോകും പോലെയാണ് മുടി കൊഴിഞ്ഞത്.

ജീവിതത്തിൽ വലിയ പ്രാർത്ഥന യൊന്നും ഉള്ളയാളായിരു ന്നില്ല. ഞാൻ .രോഗമറിഞ്ഞ ഗംഗാധരൻ ഡോക്ടറുടെ ഭാര്യ ഡോ. ചിത്രതാര പറഞ്ഞു. ജീവിതത്തിൽ കൂടുതൽ പോസിറ്റീവ എനർജി നിറയ്ക്കാൻ ചോദിച്ചു: “അതെങ്ങനെ? ”തലയണക്കടിയിൽ ഒരു കൊന്ത വെയ്ക്കണം. എന്നും ബൈബിൾ വായിക്കണം .

ആ പ്രാർത്ഥന ഒരു ധൈര്യമായിരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ കൂടെ നിന്നവരുമുണ്ട്. കുറച്ചു നാൾ മുമ്പ് ആശുപത്രിയിൽ എത്തിയ ഏഴു വയസുകാരി ഐറിന്റെ അമ്മ തന്നത് പ്രാർത്ഥന മാത്രമായിരുന്നില്ല. ഐറിന്റെ സ്നേഹം കൂടിയായിരുന്ന തോന്നുന്നു. ഏഴാംക്ലാസുകാരി ഐറിൻ ലുക്കീമിയ ബാധിച്ചാണ് എത്തിയത്. നട്ടെല്ലിൽ കുത്തിവെപ്പ് എടുക്കേണ്ടപ്പോഴൊക്കെ ഐറിൻ പറയും ‘ലിസി ഡോക്ടർ കുത്തിയാൽ മാത്രമേ ഞാൻ സമ്മതി ക്കൂ . ആ കൊച്ചുകവിളിൽ പിടിച്ച് ഞാൻ എത്രതവണ പറഞ്ഞി ട്ടുണ്ട്. ഡോക്ടറുണ്ട് കൂടെ മോൾക്ക് വേദന എടുക്കൂല്ലാ കേട്ടാ

ആ സമയത്ത് ഐറിന്റെ അച്ഛനും കാൻസർ വന്നു. വിധി ഐ റിനെ തിരിച്ചുവിളിച്ചെങ്കിലും അച്ഛൻ ആരോഗ്യത്തോടെ ജീവിത ത്തിലേക്ക് മടങ്ങിവന്നു. എന്റെ രോഗനാളിൽ പലപ്പോഴും ഐറിന്റെ അമ്മ വിളിക്കും. ഒരിക്കൽ ഒരു കൊന്ത കൊടുത്തുവിട്ടു. “ആ കൊന്ത വെച്ച് പ്രാർത്ഥിക്കണം. എന്റെ മോളുടെ പ്രാർത്ഥനയും ഡോക്ടർക്ക് ഒപ്പം ഉണ്ടാകും. ആ സമയത്ത് ആ വാക്കുകൾ തരുന്ന ശക്തി വളരെ വലുതാണ്.

രോഗത്തോട് വളരെ പോസിറ്റീവായി പ്രതികരിച്ച രോഗിക ളിൽ ഒരാളാണ് നടൻ ഇന്നസെന്റ്, രോഗവിവരം അറിയുമ്പോൾ പലരേയും പോലെ ടെൻഷനിലായിരുന്നു അദ്ദേഹവും. അത് മാനസിലാക്കിയിട്ടാവണം ഗംഗാധരൻ ഡോക്ടർ പറഞ്ഞു. “ഇവിടെ ഡോ ലിസിയാണ്. വേദനയില്ലാതെ ബോൺ മാരോ ചെയ്യുന്നത് . ” അത് കേട്ടതും ഇന്നസെന്റ് എന്നെയൊന്ന് നോക്കി. “ചെയ്യു കയാണെങ്കിൽ ഒരു ക്രിസ്ത്യാനി തന്നെ ചെയ്യട്ടെ. എനിക്കല്പം ജാതിസ് പിരിറ്റൊക്കെയുണ്ട്. ഞാനടക്കം എല്ലാവരും ചിരിച്ചു . അതിനുശേഷം ഒരിക്കലും മനസ്സ് തകർന്ന് കണ്ടിട്ടില്ല. ഇന്നസെന്റി ന്റെ ചികിത്സയ്ക്കിടയിൽ നട്ടെല്ലിൽ മരുന്ന് കുത്തിവെക്കുന്ന പല വേളകളിലും ഞാൻ ചോദിക്കും.

”വിഷമിച്ചോ ഇന്നസെന്റ “”ഏയ് എനിക്ക് വേദനിച്ചതേയില്ല ..

Leave a Comment

Your email address will not be published. Required fields are marked *