Timely news thodupuzha

logo

‘കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല’, ചെപ്പടിക്ക് മറുപടി പിപ്പിടി; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് തനിക്ക് എന്നും ബഹുമാനമാണ്. എല്ലാകാലത്തും മികച്ച ബന്ധമാണ് മാധ്യമങ്ങളുമായി നിലനിര്‍ത്തിയത്. ഇന്നു രാവിലെയുണ്ടായ ഗവർണറുടെ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡറുകളെത്തുന്നുവെന്ന വിമർശനം വിവാദമായതോടെയാണി പ്രത്യേക വാർത്താ സമ്മേളനം. 

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതും മാധ്യങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് താനല്ല. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അനിവാര്യമാണെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 

കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നുവിളിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിക്കുകയും ചെയ്തു. ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയ ആളെ ക്രിമിനല്‍ എന്നല്ലാതെ എന്താണ് വിളിക്കുക. കഴിഞ്ഞ ദിവസം ഹൈക്കോടതിയും അദ്ദേഹത്തെ വിമര്‍ശിച്ചില്ലേ?. വിസി അധികാപരിധി ലംഘിച്ചില്ലേ എന്നല്ലേ കോടതിയും ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിസിമാരെ തിരഞ്ഞെടുത്ത് രീതി തെറ്റെന്നാണ് സുപ്രീം കോടതി ഉത്തരവ്. മാന്യമായ രീതിയിൽ പടിയറങ്ങാനാണ് കത്ത് നൽകിയത്. 

9 പേരുടെ മാത്രമല്ല 2 വിസിമാരുടെ നിയമനം കൂടി ചട്ടവിരുദ്ധമാണ്. ഈ കാര്യത്തിൽ നിയമോപദേശം തേടി പുതിയ വിസി നിയമനം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.  പിണറായിയുടെ പ്രസംഗങ്ങള്‍ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പരിഹസിക്കുകയും ചെയ്തു. പിപ്പിടി പരാമര്‍ശത്തെയാണ് ഗവര്‍ണര്‍ പരിഹസിച്ചത്. ചെപ്പടിവിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പിടി വിദ്യായാകാമെന്നായിരുന്നു പരിഹാസം. 

സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം നല്‍കിയതിനെ മുഖ്യമന്ത്രി തള്ളിയിരുന്നു . ഗവർണർ തന്‍റെ പദവി ദുരുപയോഗം ചെയുകയാണ്. ഗവർണറുടേത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണ്. ചില കാര്യങ്ങൾ നടപ്പാക്കാന്‍ അദ്ദേഹം അത്യുത്സാഹം കാണിക്കുന്നു. ഇത്തരത്തിലുള്ള അമിതാധികാര പ്രയോഗം അംഗീകരിക്കാനാവിലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

Leave a Comment

Your email address will not be published. Required fields are marked *