നോയിഡ: കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പാർലമെന്റിലേക്ക് ഉത്തർ പ്രദേശിൽ നിന്നുള്ള കർഷകരുടെ മാർച്ച്. മാർച്ചിന്റെ പശ്ചാത്തലത്തിൽ നോയ്ഡിൽ 144 പ്രഖ്യാപിച്ചു.
കർഷകർക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് അനുമതി നൽകിയിട്ടില്ല. ഡൽഹി അതിർത്തിയിൽ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് നടക്കുന്നതിനെ തുടർന്ന് പലയിടങ്ങളിലും ട്രാഫിക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ കിസാൻ പരിഷദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടത്തുന്നത്. നഷ്ടപരിഹാരത്തുകയടക്കം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.