കോയമ്പത്തൂർ: ട്രെയിനിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി. ദിബ്രുഗഡ് – കന്യാകുമാരി എക്സ്പ്രസിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മരുതമല സ്വദേശി സി ഗോവിന്ദനെ(55) അറസ്റ്റ് ചെയ്തു. ആർ.പി.എഫിന്‍റെ കീഴിലുള്ള കോയമ്പത്തൂർ ക്രൈം വിങിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി.