കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. 46,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 5770 രൂപയാണ്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. 10 ദിവസത്തിനിടെ ഏകദേശം 500 രൂപയുടെ കുറവാണ് ഉണ്ടായത്.