Timely news thodupuzha

logo

തൊടുപുഴയിൽ നടത്തിയിരുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു, നിർധനരായ രോഗികൾക്ക് ധന സഹായം നൽകി

തൊടുപുഴ: നിർധനരായ രോഗികൾക്കായുള്ള ധന ശേഖരണാർത്ഥം ഓർത്താർട്സ് സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും, റിയൽ എസ്.സി തെന്നലയും തമ്മിലുള്ള മത്സരത്തിൽ ഒരു ഗോളടിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു.

മുൻസിപ്പൽ കൗൺസിലറും സി.പി.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ മുഹമ്മദ് അഫ്സലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിർധനരായ 40 രോഗികൾക്കുള്ള ധന സഹായം മാണി സി കാപ്പൻ എം.എൽ.എ വിതരണം ചെയ്തു. മത്സര വിജയികൾക്കുള്ള ട്രോഫിയും നൽകി.

മുഖ്യ അതിഥികളായി അഡ്വ. മെൽബിൻ മാത്യു പന്തക്കൽ(കെ.എഫ്.ഡി.സി ഡയറക്ടർ ബോർഡ് മെമ്പർ), അപ്പു ജോൺ ജോസഫ്(​ഗാന്ധി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ), അഡ്വ. മിജാസ് കെ.എം(അൽ അസർ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ), റിയാസ്(മഹാറാണി വെഡിങ് കളക്ഷൻ എം.ഡി), അനസ് പേരുനിലം(പേരുനിലം ജ്വല്ലേഴ്‌സ് എം.ഡി), റഹ്മാൻ(ആപ്പിൾ കഫേ മൊബൈൽ), ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട്(ചാഴികാട്ട് ഹോസ്പിറ്റൽ എം.ഡി), കുഞ്ഞി തമ്പി(ഓർത്താർട്സ് സ്പോർട്ടിങ് ക്ലബ്ബ്‌ പ്രസിഡന്റ്‌), ജിബു കെ ജലാൽ(സെക്രട്ടറി ഓർത്താർട്സ് സ്പോർട്ടിങ് ക്ലബ്ബ്‌) എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *