കുടയത്തൂർ: മലങ്കര ജലാശയത്തിന് അരികിലൂടെ ഒരു പുഴയോര ടൂറിസം ഹൈവേപണിയാമോ എങ്കിൽ പുഴുയോരത്തൂടെ കാറ്റേറ്റും മരങ്ങളുടെ തണലിലൂടെയും കിലോമീറ്ററുകൾ ദൂരം നടക്കാം ഒപ്പം മലങ്കര ജലയത്തിലെ കാഴ്ചകളും കാണാം.
കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര എൽ.പി സ്കൂൾ പരിസരത്ത് നിന്ന് തുടങ്ങി ആലക്കോട് പഞ്ചായത്തിലെ തലയനാട് പള്ളിയിലേയ്ക്ക് പോകുന്ന റോഡിൽ പ്രവേശിച്ച് ഒരു കിലോ മീറ്റർ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞു പുഴയോരത്തു കൂടി കുടയത്തൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മലങ്കര അണക്കെട്ടിൽ അവസാനിക്കുന്ന ഒമ്പത് കിലോമീറ്റർ ദൂരത്തിലാണ് ഹൈവേ പണിയേണ്ടത്.
മഴയെന്നോ വേനൽ എന്നോഇല്ലാതെ വർഷം മുഴുവനും നിറഞ്ഞു തുളുമ്പുന്ന നീല ജലാശയത്തിന് അരികിലൂടെ കാഴ്ചകൾ കണ്ടു നടക്കാൻ നാട്ടുകാർക്കും സഞ്ചാരികൾക്കും സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തുകളും എം.പി യും ഒരുമിച്ചു പരിശ്രമിച്ചാൽ വൈകാതെ തന്നെ മലങ്കര പുഴയോര ഹൈവേ യാഥാർഥ്യമാകും.
മൂന്നാറിനും വഗമണ്ണിനും തേക്കടിക്കുമുള്ള യാത്രയിൽ സാഞ്ചരികൾക്ക് കുറച്ചു മണിക്കൂർ കാഴ്ചകൾ കണ്ട് ഉല്ലസിക്കാനുള്ള ഇടത്താളമായും ഇവിടം കലക്രമേണ മാറും.
അര പതിറ്റാണ്ടു മുമ്പ് മലങ്കര ഡാo ഉദ് ഘാടനം ചെയ്തപ്പോൾ മലങ്കാരജലാശയവും അലക്കോട് പുഴയോര ഹൈവേയും വികസിപ്പിച്ച് മറ്റൊരു മലമ്പുഴ യാക്കും ഇവിടം എന്ന വാഗ്ദാനം ഇന്നും പലരും ഓർത്തെടുക്കുന്നുണ്ട്.
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകും
വായനക്കാവും അനക്കയവും കണ്ട് പുഴയോരത്തു കൂടി റൈഡിങ് നടത്തിയോ കുളിർ കാറ്റേറ്റു നടന്നോ മലങ്കര ഡാമിൽ എത്താം. അവിടെ പാർക്കിൽ ഒക്കെ കയറി മുട്ടം പെരുമറ്റത്തു നിന്നും തൊടുപുഴ ഇരാറ്റുപേട്ട, ഇടുക്കി ഭാഗത്തേയ്ക്കു പോകേണ്ട സഞ്ചരികൾക്ക് യാത്രയും തുടരാം.
റോഡ് യാഥാർത്ഥ്യമായാൽ കുടയത്തൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഇടയാക്കും. മലങ്കര തടാകത്തിൽ കുടി കോളപ്ര കുടയത്തൂർ, പെരുംകൊഴുപ്പ്, ആനക്കയം, വയനക്കാവ്, കാഞ്ഞാർ വരെ നീളുന്ന ജലപാതയിലൂടെ ബോട്ടിങ്ങ് സൗകര്യം കൂടി ഉണ്ടായാൽ റോഡ് കടന്നു പോകുന്ന പ്രദേശം വലിയ ടുറിസം ഹബ്ബാകും. ടുറിസം ഹൈവേയ്ക്കുള്ള നടപടികൾ തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.