ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരേയുള്ള അപകീർത്തിക്കേസ് റദ്ദാക്കി സുപ്രീം കോടതി. ഇന്നത്തെ കാലത്ത് ഗുജറാത്തികൾക്ക് മാത്രമേ തട്ടിപ്പു നടത്താൻ കഴിയൂ, അവരുടെ തട്ടിപ്പുകൾ പൊറുക്കപ്പെടുമെന്ന പ്രസ്താവനയാണ് തേജസ്വിയെ കുരുക്കിലാക്കിയിരുന്നത്. 2023 മാർച്ചിലായിരുന്നു വിവാദമായ പ്രസ്താവന. ഈ പ്രസ്താവന പിന്നീട് തേജസ്വി പിൻവലിച്ചിരുന്നു.