Timely news thodupuzha

logo

സുധാകരൻ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു; ഹൈക്കമാൻഡിന് മുന്നിലേക്ക് ലീഗ്

തിരുവനന്തപുരം; വിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് വിശദീകരണം തേടാന്‍ എഐസിസി. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. തന്റെ പരാമര്‍ശം ദുര്‍വ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരന്‍റെ വിശദീകരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചു.

ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമര്‍ശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.

ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ ചില പ്രസ്താവനകളില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തില്‍ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.

Leave a Comment

Your email address will not be published. Required fields are marked *