Timely news thodupuzha

logo

ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ല’; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

തിരുവനന്തപുരം: സംസ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തില്‍ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ലോകായുക്ത പോലുളള സംവിധാനം ദുര്‍ബലപ്പെടുത്തുന്നതിനെ ഗവര്‍ണര്‍ പിന്തുണയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു

ഗവര്‍ണര്‍മാര്‍ക്ക് കൃത്യമായ റോള്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഇതുവരേയും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലെയുള്ള സംവിധാനങ്ങള്‍ തകരാതെ നോക്കണ്ടത് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ വേദിയില്‍ പറഞ്ഞു.

അതേസമയം, ലോകായുക്ത ശക്തമായി  മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ചെയ്തതായി മന്ത്രി പി.രാജീവ് പറഞ്ഞു. ലോകായുക്തപോലുള്ള സംവിധാനങ്ങളെ നീക്കം ചെയ്യുന്നത് വലിയ അഴിമതിക്ക് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദിയില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *