Timely news thodupuzha

logo

‘ഓരോരുത്തരും അവരുടെ പരിധിയില്‍ നില്‍ക്കണം, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ തയാറല്ല’; ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡൽഹി: എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഏറ്റുമുട്ടലിനില്ല. ഓരോരുത്തരും അവരുടെ പരിധിയില്‍ നില്‍ക്കണം. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ തയാറല്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കണം” അദ്ദേഹം പറഞ്ഞു. 

നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ല. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കാണ്. സർക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്‍റുകളാക്കാന്‍ അനുവദിക്കില്ല.കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് കിട്ടിയില്ല. കൈയില്‍ കിട്ടാത്ത കാര്യത്തില്‍ പ്രതികരിക്കാനില്ല. ആരോടും വ്യക്തിപരമായി ശത്രുതയില്ല. സര്‍വ്വകലാശാലയുടെ നടത്തിപ്പ് സംബന്ധിച്ച നിയമങ്ങള്‍ നിലനില്‍ക്കെ അവിടെ അരങ്ങേറുന്ന രാഷ്ട്രീയ ഇടപെടലുകളെയാണ് താന്‍ ചോദ്യം ചെയ്തത്. ഹൈക്കോടതിയും, സുപ്രീം കോടതിയും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *