മലപ്പുറം: ശശി തരൂരിന്‍റെ പരിപാടികൾ നടക്കുമ്പോൾ കോൺഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണം ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ്.
യുഡിഎഫിന്‍റെ പ്രവർത്തകർക്കുള്ള പൊതുവികാരം ഒന്നും മനസ്സിലാക്കാതെ നേതാക്കൾ രണ്ടു തട്ടിൽ നിന്ന് തമ്മിലടിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ല. പ്രശ്നങ്ങൽ അടങ്ങി എന്നു കരുതിയപ്പോഴാണ് കോട്ടയത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കാഴ്ചക്കാരായി മാറിനിൽക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ടെന്നും ലീഗ് നേതാക്കൾ അറിയിച്ചു.
തരൂരിന്‍റെ മലബാർ പര്യടനം കോൺഗ്രസിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സമയത്തും തരൂരിനോട് ചേർന്നു നിൽക്കുന്ന സമീപനമാണ് മിസ്ലിം ലീഗ് കൈക്കൊണ്ടത്. അതിനു പിന്നാലെ തെക്കൻ ജില്ലകളിലെ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്ത് തരൂർ പങ്കെടുക്കാനിരുന്ന യൂത്ത് കോൺഗ്രസ് പരിപാടിയോട് കോട്ടയം ഡിസിസി ഇടഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.