പത്തനംതിട്ട∙ ഭരണഘടനയ്‌ക്കെതിരെ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിളിച്ചുവരുത്താൻ തയാറായില്ല. ഈ സാഹചര്യത്തിലാണ് തെളിവില്ലെന്ന് കാണിച്ച് പൊലീസ് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചത്. വിഡിയോ ഉൾപ്പെടെ ഉണ്ടായിട്ടും ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു.
ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ വിവാദപർശം നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമർശം. കടുത്ത പ്രതിഷേധത്തിനൊടുവിൽ മന്ത്രി രാജി വെയ്ക്കുകയായിരുന്നു.