മുള്ളരിങ്ങാട്: തലക്കോട് അള്ളുങ്കൽ പാച്ചോറ്റി ആക്ഷൻ കൗൺസിലിൻ്റെയും മുള്ളരിങ്ങാട് എ.എസ്.കെയുടെയും സംയുക്താഭിമുഖ്യത്തിലാണ് മുള്ളരിങ്ങാട് റെയ്ഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.
ധർണ്ണ സമരം കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു ഉത്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ യാസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ പി.റ്റി ബെന്നി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ, ഫാദർ ജെയിംസ് ചൂര തൊട്ടി, കെ.ഇ ജോയി, പി.എം ശിവൻ, ഉല്ലാസ്, എ.എസ്.കെ നേതാവ് ജോൺസൺ കറുകപ്പിള്ളി, മുസ്ലിം ലീഗ് നേതാവ് പി.എം.എ കരീം തുടങ്ങിയവർ പ്രസംഗിച്ചു.