ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ക്രോസ് വോട്ടു ചെയ്‌ത ആറ് കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കി.
രജീന്ദർ റാണ, സുധിർ ശർമ്മ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭുട്ടു, ചേതന്യ ശർമ്മ എന്നിവരെയാണ് സ്‌പീക്കർ അയോഗ്യരാക്കിയത്. ബജറ്റ് സമ്മേളനത്തിൽ വിപ്പ് ലംഘിച്ചതിനാണ് അയോഗ്യരാക്കിയതെന്ന് സ്‌പീക്കർ കുൽദീപ് സിങ്ങ് പട്ടാനിയ വിശദീകരിച്ചു.
കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മനു അഭിഷേക് സിങ്‌വി പരാജയപ്പെട്ടിരുന്നു. എം.എൽ.എമാരെ അയോഗ്യരാക്കിയതോടെ അവിശ്വാസ ഭീതിയിൽ നിന്ന് കോൺഗ്രസ് താൽക്കാലികമായി പുറത്തു കടന്നു.