Timely news thodupuzha

ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പം, യു.ഡി.എഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല; ഇ.പി ജയരാജൻ

കണ്ണൂർ: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിയെന്ന് ഇ.പി ജയരാജന്‍. പ്രതീക്ഷയോടെയാണ് എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.

ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പമാണ്, യു.ഡി.എഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ചിലര്‍ ഒരു ദിവസം മത്സരിക്കുമെന്ന് പറയുന്നു. അടുത്ത ദിവസം ഇല്ലയെന്ന് പറയുന്നു. മുസ്ലീം ലീഗ് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.

മുസ്ലീം ലീഗിനെ കോണ്‍ഗ്രസ്സ് പരിഹസിക്കുകയാണെന്നും മൃദു ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ലീഗിനോടുള്ള പരിഹാസമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

സുധാകരന്റെ നിലപാട് മാറ്റം മുസ്ലീം ലീഗിനോടുള്ള വഞ്ചനയാണ്, കണ്ണൂരില്‍ മത്സരിക്കുമെന്ന് പറഞ്ഞത് ലീഗിനെ ഒഴിവാക്കാന്‍ ലീഗിനെ ഒതുക്കിയതിന് ശേഷം വീണ്ടും മത്സരിക്കുന്നില്ലെന്ന് പറയുന്നെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു

Leave a Comment

Your email address will not be published. Required fields are marked *