Timely news thodupuzha

logo

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ.

ന്യൂഡൽഹി: 80കാരൻ വിമാനത്തിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ.

മുംബൈ ടെർമിനലിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരൻ വീൽ ചെയർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഭാര്യയ്ക്കൊപ്പം ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മരണപ്പെട്ടത്. ഇരുവരും വിമാനത്താവളത്തിൽ എത്തിയപ്പോൾ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു.

രണ്ടേ മുക്കാൽ മണിക്കൂറുകളോളം വൈകിയാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം മുംബൈയിലെത്തിയത്. ആ സമയത്ത് വിമാനത്താവളത്തിൽ ഒരു വീൽ ചെയർ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

അത് ഭാര്യക്ക് നൽകിയ ശേഷം നടന്നു പോകുന്നതിനിടെയാണ് വയോധികൻ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അവശ നിലയിൽ ഒന്നര കിലോമീറ്ററോളം നടക്കേണ്ടി വന്നതായാണ് ഭാര്യ ആരോപിക്കുന്നത്. വീൽ ചെയർ എത്തുന്നതു വരെ കാത്തിരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിച്ചുവെന്നാണ് എയർ ഇന്ത്യ പറയുന്നത്. സംഭവത്തിനു പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.സി.എയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *