അടിമാലി: പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്‍സുലേറ്ററുകളും നാപ്കിന്‍ പാഡുകളും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതി നടത്തിപ്പിനായി വേണ്ടുന്ന തുക പഞ്ചായത്ത് വകയിരുത്തിയിരുന്നു.ശുചിത്വത്തിന്റെ അവബോധം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ദേവിയാര്‍, മച്ചിപ്ലാവ്, കുരങ്ങാട്ടി സ്‌കൂളുകളിലും പഞ്ചായത്ത് പദ്ധതി നടപ്പിലാക്കും.നാപ്കിന്‍ പാഡുകളും ഇന്‍സുലേറ്ററും പഞ്ചായത്തധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഗ്രാമപഞ്ചായത്തംഗം കെ കെ രാജു, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സിജി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.