തൊടുപുഴ: ആസാമിൽ വച്ച് നടക്കുന്ന സ്പെഷ്യൽ ഒളിബിക്സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ തയ്യാറെടുപ്പ് നടത്തുക ആണ് പ്രതീക്ഷഭവൻ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയായ അമൽ. ഈ മാസം 18 മുതൽ 22 വരെയാണ് ചാമ്പ്യൻഷിപ്പ്
കേരളാ സ്പെഷ്യൽ സ്കൂൾ മേഖലയിലെ ബാഡ്‌മിൻറൺ ഐറ്റത്തിൽ ഒന്നാം സ്ഥാനക്കാരനായ അമൽ ബിജു, 2023ൽ ജർമനിയിൽ നടന്ന സ്പെഷ്യൽ ഒളിബികക്സ് വേൾഡ് ഗെയിമിനുള്ള സെലക്ഷനിൽ പങ്കെടുത്ത് ഇന്ത്യയിലെ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും മൂന്നാം സ്ഥാനക്കാരനായതിൻ്റെ പേരിൽ പിന്തള്ളപ്പെട്ടിരുന്നു.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലുള്ള അമലിന്റെ പരിശീലനത്തിനുള്ള ചെലവുകൾ പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്‌കൂളാണ് ഏറ്റെടുത്തിരുന്നത്. എന്നാൽ അമലിന്റെ തുടർന്നുള്ള പരിശീലന ചെലവ് സ്‌കൂളിന് താങ്ങാനാവുന്നതല്ല.
ഇതിനായി സ്പോണസർഷിപ്പ് ലഭിച്ചാൽ അമലിന് സ്പെഷ്യൽ ഒളിബിക്സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.