ബാംഗ്ലൂർ: കുന്ദലഹള്ളിയിൽ കഫേയിൽ സ്ഫോടനം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേരും കഫേ ജീവനക്കാരാണ്. വൈറ്റ്ഫീൽഡ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.