കോട്ടയം: പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. മാത്രമല്ല കേരള പൊലീസിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പൊലീസുകാർക്കെതിരെയുള്ള നടപടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.