Timely news thodupuzha

logo

സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ സമനിലയിൽ ബ്രസീൽ

മാഡ്രിഡ്‌: സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ അവസാന മിനിറ്റിലെ പെനാൽറ്റിയിൽ സമനില കൊണ്ട്‌ രക്ഷപ്പെട്ട്‌ ബ്രസീൽ. സാന്‍റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. സ്‌പെയിനായി റോഡ്രി ഇരട്ട ഗോളുകളുമായി തിളങ്ങി.

ഡാനി ഒൽമോയും ഗോൾ നേടി. റോഡ്രിഗോ, എൻഡ്രിക്, ലൂകാസ് പക്വെറ്റ എന്നിവർ ബ്രസീലിനായി ഗോൾ നേടി. സ്പെയിൻ ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത പക്വെറ്റ പന്ത് അനായാസം വലയിലാക്കി. ഇരു ടീമുകളും 3 – 3 സ്കോറിൽ മത്സരം അവസാനിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *