Timely news thodupuzha

logo

ഇ.ഡി കേന്ദ്രത്തിന്റെ ​ഗുണ്ടാ സംഘമെന്ന് എം.വി ​ഗോവിന്ദന്‍

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ​ഗുണ്ടാ സംഘമായാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.

​ഗുണ്ടാ പിരിവുകാർ ആദ്യം ഭീഷണിയായിട്ടാണ് വരിക. പിന്നെയാണ് കടന്നാക്രമണം. ഇതുതന്നെയാണ് ഇ.ഡിയും ചെയ്യുന്നത്. ഭീഷണിയും കേസും കൊണ്ട് ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്.

ഞങ്ങൾ ആർക്ക് മുമ്പിലും മുട്ടുമടക്കില്ല. ഭീഷണിപ്പെടുത്തലൊക്കെ അശോക് ചൗഹാനെ പോലുള്ളവരോട് മതി. ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും തകർക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. അങ്ങനെയുണ്ടെങ്കിൽ കണ്ടു പിടിക്കട്ടെ. അന്വേഷിക്കലും അറസ്റ്റ് ചെയ്യലും തന്നെയാണല്ലോ ഇ.ഡിയുടെ പണി.

അവരത് ചെയ്യട്ടെ. ഞങ്ങൾക്കാരെയും ഭയമില്ല. സി.പി.ഐ.എം എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മിഷന് പരസ്യമായി നൽകുന്നതാണ്. കോഴിക്കോട് വാർത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു.

റിയാസ് മൗലവി കേസിൽ അന്വേഷണം മികവുറ്റ രീതിയിൽ നടന്നതാണ്. ജഡ്‌ജിമാരുടെ ആത്മനിഷ്‌ട ഘടകം കൂടി ചേർന്നാണ് വിധി. കുടുംബത്തിന് ആവശ്യമായ സഹായം സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *