പെരുമ്പാവൂര്‍: മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് പെരുമ്പാവൂരിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദന്‍ ആണ് മരിച്ചത്. പുല്ലുവഴിയിലായിരുന്നു അപകടം നടന്നത്. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതിനിടെയാണ് സദന്‍ മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നിലവില്‍ അഞ്ച് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.