തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്‌മെന്റിൽ പി രവിയച്ചൻ(96) അന്തരിച്ചു. 1952 മുതൽ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരം കളിച്ചു.
1107 റൺസും 125 വിക്കറ്റും നേടി. കഥകളികേന്ദ്രം, പൂർണത്രയീശ സംഗീതസഭ, പൂർണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നിവയുടെ അധ്യക്ഷനായും ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ടെന്നീസ്, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബോൾ ബാഡ്മിന്റൺ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം. മകൻ: രാംമോഹൻ. മരുമകൾ: ഷൈലജ. സംസ്കാരം ചൊവ്വ പകല്‍ 3ന് ചേന്ദമംഗലം പാലിയം തറവാട്ടില്‍.