ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് 90 രൂപ മൂല്യമുള്ള നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച നാണയം പ്രകാശനം ചെയ്‌തു. 99.99 ശതമാനം വെള്ളിയിൽ നിർമിച്ചിരിക്കുന്ന നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. നാണയത്തിന് നടുവിൽ ആർബിഐയുടെ മുദ്ര അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അശോക സ്‌തംഭവും ഭാരതെന്ന് ദേവനാഗരിയിലും ഇന്ത്യയെന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്.