തൊടുപുഴ: നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള വിഷു കൈനീട്ടം വീടുകളിലെത്തിക്കാൻ ഈ വർഷവും തപാൽ വകുപ്പ് സൗകര്യമൊരുക്കുന്നു. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ എല്ലാ സ്ഥലങ്ങളിലേയ്ക്കും വിഷു കൈ നീട്ടം അയക്കുന്നതിനുള്ള സംവിധാനം തപാൽ വകുപ്പ് ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി ഇടുക്കി ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫിസുകളിൽ നിന്നും 100, 200, 500, 1000 എന്നിങ്ങനെ തുകകൾ വിഷു കൈ നീട്ടമായി പ്രിയപ്പെട്ടവർക്ക് അയക്കുവാനുള്ള സംവിധാനം നിലവിൽ വന്നു.
ഏപ്രിൽ ഒമ്പത് വരെയാണ് ഈ പദ്ധതിയിലൂടെ വിഷു കൈ നീട്ടം അയക്കുവാൻ സാധിക്കുക. അടുത്തുള്ള പോസ്റ്റ് ഓഫിസ് സന്ദർശിച്ച് വിഷു കൈ നീട്ടം ബുക്ക് ചെയ്താൽ ലഭിക്കേണ്ട വ്യക്തിയുടെ മേൽ വിലാസത്തിലേക്ക് കണിക്കൊന്നയുടെ ചിത്രം ആലേഖനം ചെയ്ത് പ്രത്യേകം രൂപകൽപ്പന ചെയ്ത മനോഹരമായ കവറിൽ വിഷു കൈ നീട്ടം കൈമാറും. ഫോൺ: 9847201959, 7510615865.