Timely news thodupuzha

logo

ചൈനയുടെ നീക്കം യുക്തിരഹിതമെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥാലങ്ങൾക്ക് പുതിയ പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം.

ചൈന കണ്ടെത്തിയ പേരുകൾകൊണ്ട് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ് എന്ന യാഥാർഥ്യത്തെ മാറ്റാൻ കഴിയുന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അരുണാചൽ പ്രദേശിലെ 30 ഓളം സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിക്കൊണ്ട് ചൈന പുറത്തുവിട്ട പട്ടികയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു കേന്ദ്രത്തിന്‍റെ പ്രസ്താവന.

ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള യുക്തി രഹിതമായ ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇത്തരം ശ്രമങ്ങളെ ഞങ്ങൾ ശക്തമായി നിരാകരിക്കുന്നു.

ചൈന, അവർ കണ്ടെത്തിയ പേരുകൾ നൽകുന്നതിലൂടെ അരുണാചൽ എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർഥ്യം മാറ്റാൻ കഴിയുന്നതല്ലെന്നും വിദേശകാര്യ വക്താവ് രൺധിർ ജയ്സ്‌വാള്‍ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനയുടെ നടപടിയിൽ വിമർശനം അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *