Timely news thodupuzha

logo

കോതമംഗലം വടാട്ടുപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോതമംഗലം: വടാട്ടുപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വേനൽമഴക്കൊപ്പം എത്തിയ ഇടിമിന്നലാണ്
യുവാവിൻ്റെ ജീവൻ എടുത്തത്. ഇന്നലെ വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം.

വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്.

ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *