ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പരിഹാസ പരസ്യവുമായി കോൺഗ്രസ്. ബി.ജെ.പി അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ്ങ് മെഷീനാണെന്ന അർഥത്തിലാണ് കോൺഗ്രസ് പരസ്യം പുറത്തു വിട്ടിരിക്കുന്നത്.
വാഷിങ്ങ് മെഷീന്‍റെ അകത്തു നിന്ന് പുറത്തു വരുന്ന ബി.ജെ.പി നേതാവിന്‍റെ ചിത്രമാണ് പരസ്യത്തിൽ. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്.
പ്രതിപക്ഷത്തുള്ള നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറിയതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ നടപടികൾ നിർത്തി വെയ്ക്കുന്നതായി വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.