തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിട്ടപ്പോഴേക്കും കെ വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു. കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. മുന്‍പ് എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്.
കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്. പലവട്ടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അന്ന് കെ വി തോമസ് പ്രതികരിച്ചത്.