പെരുമ്പാവൂര്‍: യു ഡി എഫ് അംഗം ബിജു ജോണ്‍ ജേക്കബ്ബിനെ് നഗരസഭയിലെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 14 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് അംഗത്തിന്റെ വിജയം. തൊട്ടടുത്ത സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സതി ജയകൃഷ്ണന് എട്ട് വോട്ടുകളാണ് ലഭിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി ജവഹര്‍് നാല് വോട്ടുകള്‍ നേടി.
ടിഎം സക്കീര്‍ ഹുസൈനായിരുന്നു നേരത്തെ പെരുമ്പാവൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍. ഇദ്ദേഹം രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസില്‍ നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരമാണ് സക്കീര്‍ ഹുസൈന്‍ രാജിവെച്ചത്. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടറായിരുന്നു അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വരണാധികാരി. ആകെ 27 അംഗങ്ങളുള്ള പെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫിനാണ് ഭരണം. യുഡിഎഫില്‍ 14 ഉം, എല്‍ ഡി എഫില്‍ എട്ടും , ബിജെപിക്കറ നാലും എസ്ഡിപിഐക്ക് ഒരംഗത്തിന്റെയും ബലമുണ്ട്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ അംഗം പങ്കെടുത്തില്ല. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.