തിരുവനന്തപുരം: ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വീണ്ടും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തിങ്കൾ രാത്രി മണ്ണന്തലയിൽ പ്രചരണത്തിന് എത്തിയപ്പോഴാണ് പ്രവർത്തകർ വാഹനം തടഞ്ഞത്.
തരൂരിനെ പിടിച്ചു തള്ളിയതായും ആരോപണമുണ്ട്. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് പ്രതിഷേധം. സംഭവത്തിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം.
മുൻ എം.എൽ.എ എം.എ വാഹിദാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. തരൂർ മടങ്ങിയതിന് പിന്നാലെ പ്രവർത്തകർ തമ്മിൽ തല്ലുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം മുടിപ്പുര ജങ്ങ്‌ഷനിലും തരൂരിന് പ്രവർത്തകരുടെ കൂവൽ കിട്ടിയിരുന്നു. എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ചായിരുന്നു വാഹനത്തിന് ചുറ്റും നിന്ന് പ്രവർത്തകർ കൂവിയത്.
മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇടപെട്ട് കൂക്കിവിളി നിര്‍ത്തിക്കാന്‍ നോക്കിയെങ്കിലും പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ക്കും സാധിച്ചില്ല.