ന്യൂഡൽഹി: രാജ്യത്തിന്‍റെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശ ശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടകൾക്കും ട്രസ്റ്റുകൾക്കും പണം നൽകുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ.
സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യാവാങ്ങ്മൂലത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് സത്യവാങ്ങ്മൂലം ഫയൽ ചെയ്തത്.
ഇന്ത്യയുടെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശ ക്തികൾ എൻവിറോണിക്സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.
എൻവിറോണിക്സ് ട്രസ്റ്റിന് ലഭിക്കുന്ന പണത്തിന്‍റെ 90 ശതമാനവും വിദേശത്തുനിന്നാണെന്നും പദ്ധതികൾക്കെതിരെ വാടകയ്ക്ക് പ്രതിഷേധക്കാരെ ചുമതലപ്പെടുത്തിയതായും പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയിൽ വ്യക്തമാക്കി.