തിരുവനന്തപുരം: കെ.പി.സി.സി പിരിച്ച ഫണ്ടിനെ ചൊല്ലി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ രൂക്ഷമായ വാക്കു തർക്കം.
ഇരുവരും തമ്മിലുള്ള വാക്ക്പോര് കൈരളി ന്യൂസ് പുറത്തുവിട്ടു. 137 രൂപ ചലഞ്ചിൽ പിരിച്ചെടുത്തത് എത്ര എന്നാണ് സുധാകരനോട് സതീശൻ ചോദിക്കുന്നത്.
എന്നാൽ പിരിച്ചെടുത്ത തുകയുടെ ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ലെന്നുമായിരുന്നു കെ സുധാകരന്റെ മറുപടി.
സുധാകരൻ പറയുന്ന കണക്കും ഡി.സി.സികൾ നൽകിയ കണക്കുകൾ തമ്മിൽ പൊരുത്തമില്ലെന്നുള്ളത് സംഭാഷണത്തിൽ വ്യക്തമാണ്.
കണക്കിലെ അവ്യക്തതയെച്ചൊല്ലി ഇരു നേതാക്കളും ഫോണിലൂടെയാണ് തർക്കിക്കുന്നത്. കെ.പി.സി.സി പിരിച്ച ഫണ്ടിൽ ക്രമക്കേട് നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.