വാഴക്കുളം: മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവും തൊടുപുഴ – വാഴക്കുളം യുവരാജാസ് കോളേജ് സ്ഥാപകനുമായ ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി. തൊടുപുഴയിലെ വിവിധ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സിയുടെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം 27/04/2024 ശനി ഉച്ചകഴിഞ്ഞു 3.30നു വാഴക്കുളം സെൻ്റ് ജോർജ് പള്ളിയിൽ. മുൻ സ്വാതന്ത്ര്യ സമര സേനാനി പടി: കോടിക്കുളം പരേതനായ ചിറമാട്ടേൽ ദേവസ്യ – മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ പരേതരായ കുട്ടിയമ്മ കളത്തൂക്കടവ് മുതുപ്ലാക്കൽ കുടുംബാംഗം.
മക്കൾ: സ്മിത ബേബി, വിനീത ബേബി(മാനേജർ, ഫെഡറൽ ബാങ്ക്, വെള്ളിയാമറ്റം), പ്രവീൺ ബേബി(ഓസ്ട്രേലിയ). മരുമക്കൾ: ജിന്റോ പുല്പറമ്പിൽ(ബിസിനസ്), ജെയിംസ് പള്ളത്ത്(നമ്പ്യാപറമ്പിൽ, ബിസിനസ് ), സിത്താര പുളിക്കൽ(ഓസ്ട്രേലിയ). കൊച്ചുമക്കൾ: മെറിയ്യ, ജോർജ്, എലിസബത്ത്, ടെസ്സ, മറിയം, ജോസഫ്, സെറ. ഭൗതികശരീരം വെള്ളി വൈകുന്നേരം വസതിയിൽ കൊണ്ടുവരും.