Timely news thodupuzha

logo

ഇടമലക്കുടിയിൽ കനത്ത പോളിങ്ങ്

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കനത്ത പോളിങ്ങാണ് നടക്കുന്നത്. 1844 വോട്ടര്‍മാരാണ് ഇവിടെ. ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍, പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്ന് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നു.

516 പുരുഷ വോട്ടര്‍മാരും 525 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരും. മുളകുത്തറക്കുടിയില്‍ 261 പുരുഷ വോട്ടര്‍മാരും 246 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 507 വോട്ടര്‍മാരുണ്ട്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരും.

പറപ്പയാര്‍ക്കുടിയില്‍ 156 പുരുഷ വോട്ടര്‍മാരും 140 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 296 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടു പേരും.

Leave a Comment

Your email address will not be published. Required fields are marked *