തൊടുപുഴ: 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പ് മുതൽ ബിജെപി സിപിഎം ബന്ധം ഉണ്ടെന്ന് തങ്ങൾ പറഞ്ഞതാണ്, അതാണ് മറ നീക്കി പുറത്ത് വന്നതെന്ന് മാത്യൂ കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മൃദു സമീപനം ഞെട്ടിച്ചു. കാലങ്ങളായുള്ള സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണ് ഇത്. പിണറായിയുടെ അറിവോടെയാണ് എല്ലാം. മാസപ്പടി, സ്വർണ്ണക്കടത്ത് അടക്കം ഗുണം കിട്ടിയത് പിണറായിക്കും കുടുംബത്തിനുമാണ്.
ന്യൂനപക്ഷങ്ങൾക്ക് മുമ്പിൽ സിപിഎമ്മിന്റെയും പിണറായിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷം ഇനി സിപിഎം നെ വിശ്വസിക്കില്ല. കോൺഗ്രസിനെതിരായ സിപിഎം ബിജെപി രാഷ്ട്രീയ ഗൂഢാലോചന കൂടിയാണിത്.
സിപിഎം ചിഹ്നം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ പിണറായി സ്വന്തം കുടുംബത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപി യേ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സിപിഎം ഡീൽ ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.