കാസര്‍കോട്: എല്‍.ഡി.എഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍. 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും കള്ളവോട്ട് ഉണ്ണിത്താന്റെ ആരോപണം മാത്രമാണ്. കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്.
വോട്ടിങ്ങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.