ചെന്നൈ: കഞ്ചാവു പൊതിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകനെ പിടികൂടി.
മധുര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണ് കഞ്ചാവ് പൊതിയുമായി ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ നിവേദനം നൽകാനെത്തിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.